ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്രമൈല്‍ വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്തിന്റെ ആസ്ഥാനം എള്ളരിഞ്ഞി ആയിരുന്നു. ഭരണാധികാരി കരിക്കാട്ടിടം നായനാര്‍ ആയിരുന്നു. പില്ക്കാലത്ത് എരുവേശ്ശി, പയ്യാവൂര്‍ എന്നീ ദേശങ്ങള്‍ ചേര്‍ന്നതായിരുന്നു എരുവേശ്ശി അംശവും പഞ്ചായത്തും. അംശം അധികാരി ജന്മി കുടുംബാംഗമായ എടക്ളവന്‍ കുടുംബക്കാരായിരുന്നു. അധികാരി, മേനോന്മാര്, കോലക്കാര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പാരമ്പര്യ രീതിയിലായിരുന്നു ഭരണക്കാരെ നിശ്ചയിച്ചിരുന്നത്. അധികാരം പിന്തുടര്ച്ചയായിരുന്നു. ഭൂനികുതി പിരിക്കാനും, നീതിന്യായം നടത്താനും ജനനമരണം രജിസ്റ്റര്‍ ചെയ്യാനും ഉള്ള അധികാരം അധികാരികള്‍ക്കുണ്ടായിരുന്നു. അധികാരി, ഗ്രാമമുന്‍സിഫ്, ഗ്രാമമജിസ്ട്രേട്ട്, ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നീ ഔദ്യോഗിക നാമങ്ങളും അധികാരിക്കുണ്ടായിരുന്നു. വിസ്തൃതമായ ഈ ഭൂവിഭാഗത്തില്‍ ജനവാസം വളരെ പരിമിതമായിരുന്നു. സാമുദായിക...
കൂടുതൽ വായിക്കുക