പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : ശ്രീ ജോസഫ് പി എം പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : ശ്രീമതി ജയശ്രീ ശ്രീധരൻ പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : വാർഡ് 1 നിഷ സോജന്‍,വാർഡ് 2 രമേശന്‍ പുതുശ്ശേരി,വാർഡ് 3 ത്രേസ്യ അഗസറ്റിന്‍,വാർഡ് 4 സോജന്‍ കാരാമയില്‍,വാർഡ് 5 ജോസഫ് പി എം പരത്തനാല്‍(പ്രസിഡന്‍റ്),വാർഡ് 6 ശ്രീനാഥ് എന്‍ കെ,വാർഡ് 7 ജനാര്‍ദ്ദനന്‍ കെ ഒ,വാർഡ് 8...

ജോസഫ് പി എം

പ്രസിഡൻ്റ്

ജയശ്രീ ശ്രീധരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സോജന്‍ കാരാമയില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി ഫ്രാന്‍സിസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീനാഥ് എൻ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രശ്മി രാജീവ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

  • സ്ഥലം : ചെമ്പേരി ,തളിപ്പറമ്പ , കണ്ണൂർ 

  • വാർഡ് : 15, നിയമസഭാ മണ്ഡലം : ഇരിക്കൂർ, ലോകസഭാ മണ്ഡലം : ഇരിക്കൂർ 

  • വില്ലേജ്‌ :ചെമ്പേരി വിസ്തീർണ്ണം: 54.06  ചതുരശ്ര കി.മി

  • ആകെ ജനസംഖ്യ : 20051 

  • സ്ത്രീ : 10140

  • പുരുഷൻ : 9911 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്രമൈല്‍ വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്തിന്റെ ആസ്ഥാനം എള്ളരിഞ്ഞി ആയിരുന്നു. ഭരണാധികാരി കരിക്കാട്ടിടം നായനാര്‍ ആയിരുന്നു. പില്‍ക്കാലത്ത് എരുവേശ്ശി, പയ്യാവൂര്‍ എന്നീ ദേശങ്ങള്‍ ചേര്‍ന്നതായിരുന്നു എരുവേശ്ശി അംശവും പഞ്ചായത്തും. അംശം അധികാരി ജന്മി കുടുംബാംഗമായ എടക്ളവന്‍ കുടുംബക്കാരായിരുന്നു. അധികാരി, മേനോന്‍മാര്‍, കോലക്കാര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പാരമ്പര്യ രീതിയിലായിരുന്നു ഭരണക്കാരെ നിശ്ചയിച്ചിരുന്നത്. അധികാരം പിന്‍തുടര്‍ച്ചയായിരുന്നു. ഭൂനികുതി പിരിക്കാനും, നീതിന്യായം നടത്താനും ജനനമരണം രജിസ്റ്റര്‍ ചെയ്യാനും ഉള്ള അധികാരം അധികാരികള്‍ക്കുണ്ടായിരുന്നു. അധികാരി, ഗ്രാമമുന്‍സിഫ്, ഗ്രാമമജിസ്ട്രേട്ട്, ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നീ ഔദ്യോഗിക നാമങ്ങളും അധികാരിക്കുണ്ടായിരുന്നു. വിസ്തൃതമായ ഈ ഭൂവിഭാഗത്തില്‍ ജനവാസം വളരെ പരിമിതമായിരുന്നു. സാമുദായിക...

കൂടുതൽ വായിക്കുക