ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് - സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ബാക്കിയുള്ള മുഴുവൻ ഗുണഭോക്താക്കളും ഒക്ടോബർ 30 നുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ റദ്ദ് ചെയ്യപ്പെടുന്നതാണ്.
പരാതി പരിഹാര സംവിധാനങ്ങള്‍

പഞ്ചായത്ത് തല പരാതി പരിഹാര സമിതി
ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും സുതാര്യമായും പരിഹാരം

പഞ്ചായത്ത് തല പരാതി പരിഹാര സമിതി എന്നത് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭരണപരമായോ സേവനങ്ങളുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന പരാതികൾ സ്വീകരിച്ച് അവ പരിശോധിച്ച് പരിഹരിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ്. പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും നീതി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പൊതുജനങ്ങൾക്ക് പരാതികൾ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.

സമിതിയുടെ ഘടന

പഞ്ചായത്ത് പ്രസിഡന്റ് – ചെയർപേഴ്സൺ

അംഗങ്ങള്‍

  • വൈസ് പ്രസിഡന്റ്
  • സ്ഥിരം സമിതി അധ്യക്ഷർ
  • പഞ്ചായത്ത് സെക്രട്ടറി
  • ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
  • പരാതി സംബന്ധിച്ച വിഷയ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിന് പ്രാപ്തിയുള്ള നിര്‍വഹണ ഉദ്യോഗസ്ഥൻ
  • പരാതിയുമായി ബന്ധപ്പെട്ട വാര്‍ഡിലെ അംഗം

ഓംബുഡ്സ്മാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവയിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരുടെയും അഴിമതി, ദുർഭരണം, നിയമക്രമരാഹിത്യം തുടങ്ങിയ കാര്യങ്ങളിൽ പരാതി കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംസ്ഥാനതലത്തിൽ രൂപീകൃതമായ അർത്ഥ നീതി ന്യായ സ്ഥാപനമാണ് ഓംബുഡ്‌സ്‌മാൻ.

ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ച ഒരാളെ ഗവർണ്ണറാണ് ഓംബുഡ്‌സ്‌മാനായി നിയമിക്കുന്നത്. നടപടിക്രമങ്ങൾ മറ്റ് കോടതികളിൽ നിന്ന് വ്യത്യസ്തവും ലളിതവുമാണ്. പൊതുജനങ്ങൾക്ക് പരാതി പരിഹരിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനമാണ് ഓംബുഡ്‌സ്മാൻ.

ഓംബുഡ്സ്മാന്റെ പ്രധാന അധികാരങ്ങളും ചുമതലകളും

അധികാരങ്ങൾ

  • ആരോപണങ്ങൾ പരിശോധിച്ച് ഉത്തരവുകൾ പാസ്സാക്കുക.
  • നിർദ്ദിഷ്ട നടപടികളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കുക.
  • നഷ്ടപരിഹാരവും പിഴയും ചുമത്തുക.
  • 1908 ലെ സിവിൽ നടപടി നിയമപ്രകാരം ഒരു കേസ് വിചാരണ ചെയ്യുന്നതിന് ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ.
  • പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏത് സർക്കാർ ഉദ്യോഗസ്ഥരുടേയും സേവനം ആവശ്യപ്പെടാനുള്ള അധികാരം.

ചുമതലകൾ

  • ജനങ്ങളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുക.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരീതി സംശുദ്ധമാക്കുക.
  • ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്‌സ്മാന്റെ അറിവിൽപ്പെട്ടതോ ആയ പരാതിയെ സംബന്ധിച്ച് സൂക്ഷ്‌മമായ അന്വേഷണം നടത്തുക.

ഓംബുഡ്സ്മാന്റെ പരിധിയിൽ വരാത്തവ

  • സർക്കാർ ഔപചാരികമായും പരസ്യമായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള കാര്യങ്ങൾ.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിൽ നിന്നും പരിഹാരം തേടേണ്ട വിഷയങ്ങൾ.
  • 1952 ലെ എൻക്വയറി കമ്മീഷൻ ആക്ട് അനുസരിച്ച് ഒരു കോടതി മുമ്പാകെ നിലവിലുള്ള കാര്യങ്ങൾ.
  • ആരോപണവിധേയമായ സംഗതി നടന്ന തീയതിക്കുശേഷം 3 വർഷം കഴിഞ്ഞ് നൽകുന്ന പരാതി. എന്നാൽ പരാതി നൽകാൻ കഴിയാതെ പോയതിന് മതിയായ കാരണമുണ്ടെങ്കിൽ പരാതി സ്വീകരിക്കാം.

ട്രൈബ്യൂണൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ/റിവിഷൻ ഹരജി നൽകുന്നതിനുള്ള ജുഡീഷ്യൽ സംവിധാനമാണ് ട്രൈബ്യൂണൽ. ജില്ലാ ജഡ്‌ജിയുടെ പദവിയിലുള്ള ന്യായാധിപനാണ് ട്രൈബ്യൂണൽ. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് സർക്കാർ ട്രൈബ്യൂണൽ നിയമനം നടത്തുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലും അവയും സർക്കാരും തമ്മിലുമുള്ള തർക്കങ്ങൾ പരിശോധിച്ച് സർക്കാരിലേക്ക് അഭിപ്രായമറിയിക്കുന്നതിന് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

ട്രൈബ്യൂണലിന്റെ അധികാരങ്ങൾ

  • ഒരു കേസ് വിചാരണ ചെയ്യുമ്പോൾ 1908 ലെ സിവിൽ നടപടി നിയമപ്രകാരം സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ.
  • ട്രൈബ്യൂണലിൻ്റെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള നീതിന്യായ നടപടിയായി കരുതണം.
  • ഹരജിക്കാരൻ്റെ അപേക്ഷയിന്മേൽ നടപടി നിർത്തിവെക്കുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അധികാരം.

ട്രൈബ്യൂണലിന് ഹർജി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഹർജിയുടേയും ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ട്രൈബ്യൂണലിൻ്റെ പേരിലുള്ള 50 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും അയക്കണം. എതിർ കക്ഷികളുടെ എണ്ണം അനുസരിച്ച് അത്രയും പകർപ്പുകൾ കൂടി നൽകണം.
  • അപ്പീൽ സാധാരണഗതിയിൽ 30 ദിവസത്തിനകം സമർപ്പിക്കണം. എന്നാൽ മതിയായ കാരണമുണ്ടെങ്കിൽ ഈ കാലാവധിക്ക് ശേഷം ഒരു മാസം വരെയും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പീൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീർപ്പാക്കിയിട്ടില്ലാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ റിവിഷന്‍/അപ്പീൽ സമർപ്പിക്കാം. എന്നാൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ ഈ സമയപരിധിക്ക് ശേഷം ഒരു മാസത്തിനകവും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.

മറ്റ് പരാതിപരിഹാര സംവിധാനങ്ങൾ

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ

സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഐ.ടി അധിഷ്ഠിത പൊതുജന പരാതിപരിഹാര സെല്ല് പ്രവർത്തിക്കുന്നു. ഈ സെല്ലിലേക്ക് സംസ്ഥാന സർക്കാരിൻറെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളും പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച് നടപടികൾ സ്വീകരിക്കുന്നു.

ടോൾ ഫ്രീ: 1076
പോർട്ടൽ: cmo.kerala.gov.in

സി.എം. വിത്ത് മി

ജനങ്ങളും സർക്കാരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പരിപാടിയാണ് സി.എം. വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിൻറെ ട്രോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. ഉദ്യോഗസ്ഥർ പരാതി കേൾക്കുകയും ഫോൺകോളിനു മറുപടി പറഞ്ഞശേഷം പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കും ഇടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് “മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി.എം. വിത്ത് മീ” എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിച്ചിട്ടുള്ളത്. പരാതി നൽകാൻ മാത്രമല്ല ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക എന്നതും ഈ സെൻററിൻറെ ലക്ഷ്യമാണ്.

ട്രോൾ ഫ്രീ നമ്പർ: 1800-425-6789

സേവനങ്ങളുടെ കാലതാമസവും അഴിമതി സംബന്ധിച്ച വിവരവും അറിയിക്കുവാനുള്ള വാട്സ്ആപ്പ് നമ്പർ

8078066060

മാലിന്യ മുക്ത നവകേരളം സംബന്ധിച്ച പരാതികൾ സമർപ്പിക്കുവാനുള്ള ഏക വാട്സ്ആപ്പ് നമ്പർ

9446700800
പൊതുജന പരാതി പരിഹാരം (കെ-സ്മാർട്ട്)
Grievances and complaints 
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ: പഞ്ചായത്തിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ CMO Portal വഴിയോ 1076 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാം. ഇത് പിന്നീട് അടിയന്തിര നടപടിക്കായി പഞ്ചായത്തിലേക്ക് തന്നെ റൂട്ട് ചെയ്യപ്പെടും.
സംസ്ഥാനത്തെ ഹെല്പ് ലൈൻ നമ്പറുകൾ
പ്രധാനപ്പെട്ട ഫോൺ നമ്പറുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
എമർജൻസി / സേവനംബന്ധപ്പെടാനുള്ള വിവരങ്ങൾ
ആന്‍റി-റാഗിംഗ് ഹെല്‍പ്പ് ലൈന്‍1800-180-5522 (ടോൾഫ്രീ)
അന്വേഷണം: antiragging.in
Email: helpline@antiragging.in
അനുയാത്ര1800-120-1001
സംസ്ഥാന ആരോഗ്യ ഏജന്‍സി0471 4063121, 1056
sha.kerala.gov.in
Gmail: statehealthagencykerala@gmail.com
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍1076 (ടോള്‍ ഫ്രീ)
cmo.kerala.gov.in
സിവില്‍ സപ്ലൈസ്1800-425-1550 (ടോൾ ഫ്രീ)
1967 (ടോൾ ഫ്രീ)
സംസ്ഥാന ജി.എസ്.ടി വകുപ്പ്0471-2785223, 2785245, 2785257
cstprcell.sgst@kerala.gov.in
keralataxes.gov.in
ഭക്ഷ്യ സുരക്ഷാ വകുപ്പ്1800-425-1125 (ടോള്‍ ഫ്രീ)
0471-2322833, 2322844, 2322855
foodsafetykerala@gmail.com
foodsafety.kerala.gov.in
സൈനികക്ഷേമ ഡയറക്ടറേറ്റ്0471-2304980
dswkerala@gmail.com
sainikwelfare.kerala.gov.in
വിജിലൻസ് & ആന്‍റി കറപ്ഷൻ ബ്യൂറോ1064 (ടോൾ ഫ്രീ)
Whatsapp: 94477 89100
0471-2305393, 2305033
vig.vacb@kerala.gov.in
vigilance.kerala.gov.in
യുഐഡി / ആധാർ1800-4251-1800 (ടോള്‍ ഫ്രീ)
uid.kerala.gov.in
ടൂറിസ്റ്റ് വിവരങ്ങൾ ടോൾ ഫ്രീ+91 471 2321132
Whatsapp: +917510512345
info@keralatourism.org
keralatourism.org
സംസ്ഥാന ഉപഭോക്തൃ ഹെൽപ്പ്ലൈൻ0471-2322155
1800-425-1550, 1967 (ടോള്‍ ഫ്രീ)
consumeraffairs.kerala.gov.in
പ്രധാനമന്ത്രി ജന്‍-ധന്‍ യോജന (പിഎംജെഡിവൈ)എസ്എല്‍ബിസി കോള്‍ സെന്‍റര്‍: 1800 425 11222
24X7 ടോള്‍ ഫ്രീ നമ്പര്‍
നിര്‍ഭയ സെൽ0471-2331059
nirbhayacell@gmail.com
wcd.kerala.gov.in
കേരള സംസ്ഥാന തൊഴിൽ വകുപ്പ്സിറ്റിസൺ കോൾ സെന്റർ: 155300
ലേബർ കോൾ സെന്റർ: 1800 42555 214
lc.kerala.gov.in
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ1950 (ടോൾ ഫ്രീ)
0471-2300121, 2307168
ceo.kerala.gov.in
ആദായനികുതി, ഇന്ത്യ1800 103 0025
1800 419 0025
+91-80-46122000
+91-80-61464700
incometax.gov.in
നോര്‍ക്ക റൂട്ട്‌സ് കോള്‍ സെന്‍റര്‍ഇന്ത്യ: 1800 425 3939
വിദേശത്ത് നിന്ന്: +91 8802 012345
mail.norka@kerala.gov.in
norkaroots.org
ദിശ1056 (ടോള്‍ ഫ്രീ)
disha1056.com
ചൈൽഡ് ഹെൽപ് ലൈൻ1098
സംസ്ഥാന ബാലാവകാശ കമ്മീഷൻ0471-2326603/04/05
Email: childrights.cpcr@kerala.gov.in
kescpcr.kerala.gov.in
സംസ്ഥാന ശിശുക്ഷേമസമിതി0471-2324939
Email: childwelfarekerala@gmail.com
childwelfare.kerala.gov.in
ക്രൈം സ്‌റ്റേപ്പര്‍, നീതിന്യായ വകുപ്പ്1090
doj.gov.in
തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇന്ത്യ1950 (ടോൾ ഫ്രീ)
eci.gov.in
ദുരന്തനിവാരണ ഹെല്‍പ്പ് ലൈന്‍1077 (കളക്‌ട്രേറ്റുകള്‍)
1070 (സംസ്ഥാന കണ്‍ട്രോള്‍ റൂം)
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി0471-2778855
keralasdma@gmail.com
sdma.kerala.gov.in
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB)Emergency/Accidents: 9496010101
Landline: 0471-2555544
Whatsapp: 9496001912
1912 (Toll-free - Inside Kerala)
kseb.in
പിങ്ക് പോലീസ് പെട്രോള്‍1515
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്1554
കേരള കോസ്റ്റല്‍ പൊലീസ്1093
വുമണ്‍ ഹെല്‍പ് ലെയിന്‍1091, 9995399953
ആംബുലന്‍സ്108
ഫയര്‍ സ്റ്റേഷന്‍101
മിത്ര വുമണ്‍ ഹെല്‍പ് ലെയിന്‍181 (24x7)
സമീപത്തുള്ള പോലീസ് സ്‌റ്റേഷന്‍100 / 112
ബന്ധപ്പെടുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്)1800-425-7211
cmdrf@kerala.gov.in
donation.cmdrf.kerala.gov.in
മോട്ടോർ വാഹന വകുപ്പ് – സിറ്റിസൺ കോൾ സെൻറർBSNL: 155300
0471-2335523, 2115054
mvd.kerala.gov.in
ട്രാൻസ്‌പോർട് കമ്മീഷണറേറ്റ്: 0471-2333317
RTO / JRTO നമ്പർmvd.kerala.gov.in/directory
ജനറൽ അഡ്മിനിസ്ട്രേഷൻ (കോ-ഓർഡിനേഷൻ)0471-2518463
ജനറൽ അഡ്മിനിസ്ട്രേഷൻ (പൊളിറ്റിക്കൽ)0471-2327366
കേരള പോലീസ് ഹെൽപ്പ് ലൈൻADGP പോലീസ് ആസ്ഥാനം: 0471-2314440
ADGP ലോ & ഓർഡർ: 0471-2322032
keralapolice.gov.in
കേരള പബ്ലിക് സർവീസ് കമ്മീഷൻപൊതു അന്വേഷണം: 0471-2546400, 2546401, 2447201, 2444428, 2444438
പബ്ലിക് റിലേഷൻസ് ഓഫീസർ: 0471-2546368, 9446412483
അന്വേഷണം സംബന്ധിച്ച്: 0471-2546346, 2546345, 2546517
keralapsc.gov.in
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ / പൊതുജനപരാതിപരിഹാരം0471-2735544
0471-2735599
kserc@erckerala.org
erckerala.org
കെ.എസ്.ആർ.ടി.സി.Phone: 1800-599-4011, 9447071021, 0471-2463799
Email: rsnksrtc@kerala.gov.in
Online Reservation: occ.ksrtc@kerala.gov.in
General Enquiry: occ.ksrtc@kerala.gov.in
New Route suggestions: raf.ksrtc@kerala.gov.in
Long distance Schedules: ld.ksrtc@kerala.gov.in
Breakdown & Accident: bda.ksrtc@kerala.gov.in
keralartc.com
എൻപിആർ രജിസ്‌ട്രേഷൻcensusindia.gov.in
കേരള വനം വന്യജീവി വകുപ്പ്Toll Free: 1800 425 4733
forest.kerala.gov.in
ഹൈവേ അലര്‍ട്ട്9846 100 100
തൊഴില്‍ മന്ത്രിയുടെ ഹെല്‍പ്‌ലൈന്‍155 300
ലഹരി മുക്തി (വിമുക്തി)14405 (ടോൾ ഫ്രീ)
Whatsapp: 9061178000
vimukthi.kerala.gov.in
റെയിൽവേ പോലീസ് കൺട്രോൾ റൂം9846 200 100
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ0471-2454585
9496015015
9496015016
0471-2454570
head@kswdc.org
info@kswdc.org
kswdc.org
പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയംCEE ഹെൽപ്പ് ലൈൻ: 0471-2525300
സിറ്റിസൺ കോൾ സെന്റർ: 0471-155300 (ബിഎസ്എൻഎൽ)
0471-2115054, 2115098, 2335523
E-mail: ceekinfo.cee@kerala.gov.in
cee.kerala.gov.in
ശബരിമല – ഓൺലൈൻ ബുക്കിംഗ്04735-202664
sabarimala.kerala.gov.in
സെക്രട്ടേറിയറ്റ് സെൻറർ ഏജൻസി0471-2327558
തിരുവനന്തപുരം മെഡിക്കൽ കോളേജ്0471-2444270, 2528300
principal@tmc.kerala.gov.in
tmc.kerala.gov.in

MCH Casualty: 0471-2528300
MCH New OP Block: 0471-2528469
MCH Information: 0471-2528225
OP SuperSpecialty Block: 0471-2528548
SAT Information: 0471-2528529
SAT Casualty: 0471-2528327
SAT OP: 0471-2528847
കേരള ദുരന്ത നിവാരണ കൺട്രോൾ റൂം0471-2331639
കേരള വാട്ടർ അതോറിറ്റി0471-2738300
ടോൾ ഫ്രീ: 1916
1916cckwa@gmail.com
kwa.kerala.gov.in
പിഡബ്ല്യുഡിടോൾ ഫ്രീ: 18004257771
pwd.kerala.gov.in
ഇൻഫർമേഷൻ സെൻറർ തിരുവനന്തപുരം0471-2518471

പൊതുജന സേവനം • സുതാര്യത • പരാതി പരിഹാരം

ജനങ്ങളുടെ അവകാശങ്ങളും സേവനങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി